01020304

 

ഉന്നത വിദ്യാഭ്യാസത്തിന് ധാരാളം അവസരങ്ങൾ അനുദിനം നമുക്ക് മുന്നിൽ തുറക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രാദേശിക സ്ഥാപനങ്ങളിൽ നിന്നും മാറി ദേശീയ, അന്തർദേശീയ സർവ്വകലാശാലകളിൽ പ്രവേശനം നേടുന്ന വിദ്യാ൪ത്ഥികളുടെ എണ്ണം വർധിച്ചു വരുന്നു. എന്നാൽ താരതമ്യേന ഉയർന്ന മാർക്ക് കരസ്ഥമാക്കിയിട്ടും തൊട്ടടുത്ത റെഗുലർ കോളേജിൽ അഡ്മിഷൻ കിട്ടാത്തതിനാൽ സെൽഫ് ഫിനാൻസ് കോളേജുകളെയും ആശ്രയിക്കുന്നവർ നമ്മുടെ നാട്ടിൽ ഇപ്പോഴും ധാരാളം ഉണ്ട്. യഥാർത്ഥത്തിൽ മികച്ഛ ദേശീയ സർവ്വകലാശാലകളിലടക്കം മിക്കവാറും സ്ഥാപനങ്ങളിൽ പ്രവേശനത്തിന് +2 വിൻ്റെയോ ഡിഗ്രിയുടെയോ മാർക്ക് ഒരു മാനദണ്ഡമല്ല എന്നും അതാത് സ്ഥാപനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷ മാത്രമാണ് അളവ് കോലെന്നും ഒട്ടുമിക്ക വിദ്യാ൪ത്ഥികൾക്കും അറിയില്ലെന്നതാണ് യാതാർത്ഥ്യം. നാട്ടിൻപുറത്തെ സെൽഫ് ഫിനാൻസ് കോളേജിൽ പഠിക്കുന്നതിനേക്കാൾ ചിലവും കുറയും. ക്രിത്യമായ പ്ലാനിങ്ങോടുകൂടി, ചിട്ടയായ പഠനത്തിലൂടെ പ്രവേശനപരീക്ഷ അനായാസേന വിജയിക്കാം. സെൻട്രൽ യൂനിവേഴ്സിറ്റികളിലെ പഠനം നിങ്ങളുടെ വ്യക്തിത്വത്തെ തന്നെ മാറ്റിയെടുക്കും. ആഴത്തിലുള്ള അറിവും പരന്ന സൌഹ്രദവും ഉന്നത ബിരുദങ്ങളും കരസ്ഥമാക്കി നിങ്ങൾക്ക് തിരിച്ചുവരാം. നിങ്ങളുടെ അഭിരുചിക്കിണങ്ങുന്ന കോഴ്സുകളേയും അവ ഏറ്റവും മികച്ച സൌകര്യങ്ങളോടെ പഠിക്കാൻ സാധിക്കുന്ന ക്യാമ്പസുകളേയും പരിചയപ്പെടാൻ ഇഗ്നൈറ്റഡ് മൈൻഡ്സ് നിങ്ങളെ ക്ഷണിക്കുന്നു.